മാസ്ക് – ഒരുമയുടെ കരുത്ത് .

മാരിയാട്ടിൽ 1980കള്‍ക്ക് ശേഷം യുവാക്കള്‍ക്കിടയില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ സജീവമായെങ്കിലും അതെല്ലാം കളികളും ഗാനമേളകളും കോല്‍ക്കളികളിലുമൊതുങ്ങി പ്രവര്‍ത്തനങ്ങള്‍ നിലച്ച് പോയപ്പോളാണ് എട്ടു വര്‍ഷം മുമ്പ് പൂര്‍ണമായും യുവാക്കളെ അംഗങ്ങളാക്കി ഒരു യുവജന ക്ലബ്ബ് എന്ന ആശയം പലരില്‍ നിന്നായി ഉയര്‍ന്നു വന്നത്. 2009 ഏപ്രില്‍മാസം വിവിധയിടങ്ങളിലായി മീറ്റിംഗുകള്‍ നടക്കുകയും പ്രഥമ മാസ്ക് കമ്മറ്റി നിലവില്‍ വരികയും ഏപ്രില്‍ 14 ന് അങ്ങാടിയില്‍ ഓഫീസോടു കൂടി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. തുടക്കം മുതലെ നാടിന്റെ എല്ലാ മേഖലയിലും ഇടപെടലുകള്‍ നടത്തി ജനകീയമാവുകയും ചെയ്തു.വര്‍ത്തമാന കാല സാഹചര്യങ്ങളില്‍ കക്ഷിരാഷ്ട്രീയത്തിന്നതീതമായി എല്ലാരും ഒരുമിച്ച് നില്‍ക്കുന്ന ഒരു സംഘശക്തിയായി മാരിയാട് ആര്‍ട്സ്&സ്പോര്‍ട്സ് ക്ലബ്ബ് വളര്‍ന്നിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *