മരിയാട്‌ ക്ലബ് ബോധവത്കരണ കാമ്പയിൻ .

മരിയാട്‌ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻറെ “ആരോഗ്യ വിഷൻ 2017 ” ശുചിത്വ ബോധവത്കരണ കാമ്പയിൻ സമാപിച്ചു . സമാപന സമ്മേളനം മഞ്ചേരി നഗരസഭ ചെയർ പേഴ്സൺ വിഎം സുബൈദ ഉത്ഘാടനം ചെയ്തു .
വെബ്സൈറ്റ് ലോഞ്ചിങ് ഡോ .ഫൈസൽ ഹുദവി നിർവഹിച്ചു . ക്ലബ്ബിൻറെ വകയായി സ്ഥാപിക്കുന്ന വേസ്റ്റ് ബിൻ വാർഡ് കൗൺസിലർ എം അലവി നാടിനു സമർപ്പിച്ചു .
നെഹ്‌റു യുവ കേന്ദ്ര അരീക്കോട് ബ്ലോക്ക് കോഓർഡിനേറ്റർ ഷുക്കൂർ പുൽപ്പറ്റ , എം മൻസൂർ , കെ പി അലവിക്കുട്ടി , വിപി അസ്‌കർ എന്നിവർ സംസാരിച്ചു .
ക്ലബ് പ്രസിഡന്റ് പി അബ്ദുൽ ബാരി സ്വാഗതവും ട്രെഷറർ സി ഇബ്രാഹിം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *